144 Imposed In Ponnani Taluk ,Malappuram
കൊവിഡ് സമൂഹ വ്യാപന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. അവശ്യവസ്തുക്കള്‍ ലഭിക്കുന്ന ഇടങ്ങളില്‍ അല്ലാതെ മറ്റൊരിടത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. ആശുപത്രി , വിവാഹം, മരണം എന്നിവയ്ക്കല്ലാതെയുള്ള അനാവശ്യ യാത്രകളും അനുവദക്കില്ല.